Wednesday, 25 January 2012

ഒരുപാട് നേരം ഇനിയും !!


കാത്തിരുന്നു ഒരുപാട് നേരം 
മൗനിയായി, പിന്നെ
ഹിജാസ്സിന്റെ മലമുകളിലിരുന്ന്
മേഘങ്ങളോട് അറിയാതെ സല്ലപിച്ചിരുന്നു.
മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങുന്ന ഖാഫില സംഘം 
എന്നെ നോക്കി പുഞ്ചിരിതൂകമ്പോൾ
മൈലുകൾക്കപ്പുറത്തു നിന്നു മദ്‌ഹുകൾ പാടി
സഞ്ചാരം തുടരുന്നവർക്കൊപ്പം ഞാൻ ഇല്ലല്ലോ!
മഴത്തുള്ളികളായി മുത്തമിടുവാൻ വെമ്പുന്ന കാർമേഘങ്ങൾക്കൊപ്പം
ഞാനും തേങ്ങും കണമായിരുന്നെങ്കിൽ 
എന്നിലെ അസൂയയുടെ പർവ്വതങ്ങൾ ഇല്ലാതെയാകുമായിരുന്നു.
ഹേ പ്രിയ സഖി, ഞാൻ ഹിജാസിന്റെ മലചെരുവിൽ 
അന്തിയുറങ്ങുമ്പോഴും മദീനയിലേക്ക് 
ഒരുപാട് ദൂരം കാത്തിരിക്കുവാനുണ്ടോ?

7 comments:

  1. ഞാൻ ഹിജാസിന്റെ മലചെരുവിൽ
    അന്തിയുറങ്ങുമ്പോഴും മദീനയിലേക്ക്
    ഒരുപാട് ദൂരം കാത്തിരിക്കുവാനുണ്ടോ?
    വളരെ നന്നായി ജാബിര്‍...

    ReplyDelete
  2. വളരെ മനോഹരം. ഇനിയും എഴുതുമല്ലോ.

    ReplyDelete
  3. അസൂയയുടെ,അഹങ്കാരത്തിന്റെ പര്‍വ്വതസമാനമായ മനസ്സുകള്‍ പാശ്ചാത്താപത്തിന്റെ കണ്ണുനീര്‍ത്തുള്ളികളില്‍ അലിയാതിരിക്കില്ല..
    കവിത മനോഹരമായി

    ReplyDelete
  4. ഈയടുത്തൊന്നും ഇത്രയും വൈകാരികമായ ഒരു കവിത, അതും നബി (സ-അ)യെക്കുറിച്ചുള്ളത് വായിച്ചിട്ടില്ല.

    >> ഹിജാസിന്റെ മലചെരുവിൽ <<
    മലഞ്ചെരുവില്‍ എന്നാക്കൂ.

    നബിദിനാശംസകള്‍

    ReplyDelete
  5. പലർക്കും പലതാണ് ആത്മസംത്രിപ്തി നൽക്കുന്നത്.കവിതയിൽ മനസ്സിന്റെ നില പതിഞ്ഞുകിടക്കുന്നു.
    ആശംസകൾ.

    ReplyDelete
  6. ഹേ പ്രിയ സഖി, ഞാൻ ഹിജാസിന്റെ മലചെരുവിൽ
    അന്തിയുറങ്ങുമ്പോഴും മദീനയിലേക്ക്
    ഒരുപാട് ദൂരം കാത്തിരിക്കുവാനുണ്ടോ?

    മാനസിക സംതൃപ്തിക്കായി സുഖത്തിനായി എത്രദൂരം ഇനിയും സഞ്ചരിക്കേണ്ടി വന്നാലും ഇനിയും സഞ്ചരിക്കുക തന്നെ. ആശംസകൾ.

    ReplyDelete