Friday, 27 January 2012
നീ തുടരുക
നിൻ സങ്കടങ്ങളുടെ സാഗരം
അലതല്ലുമ്പോൾ
ആധികളുടെ വേലിയറ്റങ്ങൾ
തീരത്തെ പ്രാപിക്കുമ്പോൾ
നീ തേടുന്ന വഴികളിലേക്ക്
ആര് വെളിച്ചം വീശും?
മൗനങ്ങൾക്ക് പ്രാർത്ഥനകൾ
വാചലമാവുമ്പോൾ
നയനങ്ങളിൽ ഒഴുക്കുന്ന പാപദ്രവങ്ങൾ
ഹൃദയത്തെ അനുസമരിക്കുമ്പോൾ
നിന്നിലേക്ക് സ്നേഹം ചൊരിയുവാൻ
ആര് പ്രണയം കനിയും ?
പ്രകാശത്തിൻ വെളിച്ചം തുടരുവാൻ
സ്നേഹത്തിൻ പ്രണയം നൽക്കുവാൻ
പ്രാർത്ഥനയുടെ ഉത്തരം ലഭിക്കുവാൻ
നീ മദീനയുടെ പ്രേമഭാജനത്തെ തുടരുക.
Wednesday, 25 January 2012
ഒരുപാട് നേരം ഇനിയും !!
കാത്തിരുന്നു ഒരുപാട് നേരം
മൗനിയായി, പിന്നെ
ഹിജാസ്സിന്റെ മലമുകളിലിരുന്ന്
മേഘങ്ങളോട് അറിയാതെ സല്ലപിച്ചിരുന്നു.
മരുഭൂമിയിലൂടെ കൂട്ടമായി നീങ്ങുന്ന ഖാഫില സംഘം
എന്നെ നോക്കി പുഞ്ചിരിതൂകമ്പോൾ
മൈലുകൾക്കപ്പുറത്തു നിന്നു മദ്‌ഹുകൾ പാടി
സഞ്ചാരം തുടരുന്നവർക്കൊപ്പം ഞാൻ ഇല്ലല്ലോ!
മഴത്തുള്ളികളായി മുത്തമിടുവാൻ വെമ്പുന്ന കാർമേഘങ്ങൾക്കൊപ്പം
ഞാനും തേങ്ങും കണമായിരുന്നെങ്കിൽ
എന്നിലെ അസൂയയുടെ പർവ്വതങ്ങൾ ഇല്ലാതെയാകുമായിരുന്നു.
ഹേ പ്രിയ സഖി, ഞാൻ ഹിജാസിന്റെ മലചെരുവിൽ
അന്തിയുറങ്ങുമ്പോഴും മദീനയിലേക്ക്
ഒരുപാട് ദൂരം കാത്തിരിക്കുവാനുണ്ടോ?
Muhammed (Salallahu alahi vasalam ): The Oyster
He Who is light
Chum for everyone
And who is leader
Love and truth of the world
He who is nicety pal, Our-
Guide and pride of Allah..
Shuffling peace
Into enmity
Pouring love to hatred
He who showed the ways
Through which -
The mankind should travel
And out and out,
He who is light
Chum for everyone
Leader, love and truth...
The Oyster of our search.
Peace be upon Him!
Tuesday, 24 January 2012
സ്നേഹ താഴ്‌വാരം
മറവിയുടെ മൂടുപടത്തിൽ നിന്നും
പശ്ചാത്താപമേറ്റു വീണിട്ടൂണ്ട്.
കരളറിഞ്ഞു നാഥനെ വിളിച്ചവൾ,
കൺകോണിൽ തിന്മ ദർശിച്ചതപ്പോഴാണ്?
സ്നേഹത്തിന്റെ നൗകകളെ
തിരിച്ചറിയുന്ന തിരമാലകളെയല്ല..
മദീനയുടെ ഗന്ധം ശ്വസിക്കാൻ ദാഹിയായ ആത്മാവ്,
സ്നേഹ താഴ്വാരത്തിലെത്തിരിക്കുന്നു.
സ്നേഹത്തിന്റെ സൂക്ഷിപ്പുക്കാരാ..
ഞാനും നിങ്ങളും മദീനയിലെ മണൽതരികളായിരുന്നെങ്കിൽ!!
Subscribe to:
Posts (Atom)